റേഷന്‍ കാര്‍ഡില്ലാത്ത എല്ലാ പാവങ്ങള്‍ക്കും ഈ വര്‍ഷം കാര്‍ഡ്;പൊതു ഇടങ്ങള്‍ സ്ത്രീ സൗഹൃദമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: റേഷന്‍കാര്‍ഡില്ലാത്ത എല്ലാ പാവങ്ങള്‍ക്കും ഈ വര്‍ഷം റേഷന്‍കാര്‍ഡ് അനുവദിക്കുമെന്നും പൊതു ഇടങ്ങള്‍ സ്ത്രീ സൗഹാര്‍ദമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേഷിക്കുന്ന പുതിയ കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിലാണ് ഇക്കാര്യം പറഞ്ഞത്.

പൗരത്വഭേദഗതി നിയമത്തിനെതിരായി നിയമസഭ പാസാക്കിയ പ്രമേയം രാജ്യമാകെ ശ്രദ്ധനേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കേരള പുനര്‍ നിര്‍മ്മിതിയില്‍ പച്ചപ്പ് നിലനിര്‍ത്താന്‍ ശ്രമക്കും . ഇതുവരെ 37 കോടി വൃക്ഷതൈകള്‍ നട്ടുപിടിക്കും.

പൊതു ഇടങ്ങള്‍ സ്ത്രീ സൗഹൃദമാക്കും ഇതിനായി സ്ത്രീ വിശ്രമകേന്ദ്രങ്ങളും സ്ത്രീ സൗഹൃദ ശുചിമുറികളും ഒരുക്കും. ദീര്‍ഘദൂര യാത്രക്കാര്‍ക്കായി വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. ഗ്രാമീണ റോഡുകള്‍ നവീകരിക്കും.തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തും. വിദ്യഭ്യാസത്തോടൊപ്പം പാര്‍ട്ട് ടൈം തൊഴിലവസരത്തിനും അവസരമൊരുക്കും. വിദേശരാജ്യങ്ങളിലെ പോലെ അത്തരമൊരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കും.

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പത്തു ശതമാനം സംവരണമാണ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles