പാചകവാതക വില കൂട്ടി

കൊച്ചി: പുതുവര്‍ഷത്തില്‍ പാചക വാതക വില കൂട്ടി. സബ് സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇന് മുതല്‍ 28 രൂപ അധികം നല്‍കണം.

ഗാര്‍ഹികാവശ്യത്തിനുളള സിലിണ്ടറിന് 685 രൂപയാണ് ഉണ്ടായിരുന്നത് ഇതാണ് 704 രൂപയായി വര്‍ദ്ധിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1213 ല്‍ നിന്ന് 1241 രൂപ നല്‍കേണ്ടി വരും.

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയിലുള്ള മാറ്റത്തെ തുടര്‍ന്നാണ് വില ഉയരാന്‍ കാരണമായത്.

Share news
error: Content is protected !!
Scroll to Top