Section

malabari-logo-mobile

പള്ളി തര്‍ക്കം മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതില്‍ തടസ്സമാകരുത്;ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍

HIGHLIGHTS : തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് യാക്കോബായ പള്ളികള്‍ തമ്മില്‍ തുടരുന്ന തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിന് തടസ്സം ഇല്ലാതിരിക്കാന...

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് യാക്കോബായ പള്ളികള്‍ തമ്മില്‍ തുടരുന്ന തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിന് തടസ്സം ഇല്ലാതിരിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.

സഭാ തര്‍ക്കമുള്ള പള്ളികളില്‍ കുടുംബ കല്ലറയില്‍ സംസ്‌കരിക്കാം, പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം. കുടുംബ കല്ലറ ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം കണക്കിലെടുത്താണ് നടപടി.

sameeksha-malabarinews

ബുധനാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തില്‍ ഇതിന് വേണ്ട ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് മൃതദേഹം സംസ്‌ക്കരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം പല പള്ളികളിലുമുണ്ടായി. ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!