13കാരന് പീഡനം; പ്രതിക്ക് 20 വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയും

കൊയിലാണ്ടി : 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും. പുതുപ്പാടി എലോക്കര കുന്നുമ്മല്‍ വീട്ടില്‍ മുസ്തഫ (52)യാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ഡി കെ നൗഷാദലി പോക്‌സോ നിയമപ്രകാരം ശിക്ഷവിധിച്ചത്.

2022ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ ആളില്ലാത്ത സമയത്ത് കുട്ടിയെ കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഒരിക്കല്‍ക്കൂടി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി ഉമ്മയോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ അറിയിച്ചു. പ്രതി സമാന സ്വഭാവമുള്ള 4 കേസില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കയാണ്.

താമരശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ സത്യനാഥനാണ് അന്വേഷിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡ്വ. പി ജെതിന്‍ ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top