ഘോഷയാത്രയും ഓണക്കളികളും വര്‍ണ്ണപ്പകിട്ടൊരുക്കി ലയണ്‍സ് ക്ലബ്ബ് ഗുല്‍മോഹറിന്റെ ഓണാഘോഷം

കടലുണ്ടിയില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് ഗുല്‍മോഹറും അവോകി സെന്‍ട്രോ അറീനയും ചേര്‍ന്നൊരുക്കിയ ഓണാഘോഷം വൈവിധ്യം കൊണ്ട് വേറിട്ട കാഴ്ചകളൊരുക്കി.

രാവിലെ പൂക്കള മത്സരത്തോടെയാണ് ഓണാഘോഷം തുടങ്ങിയത്.

മാവേലിയും പുലിയും മുത്തുക്കുടകളുമായി കോട്ടക്കടവില്‍ നടത്തിയ ഘോഷയാത്ര പ്രദേശത്ത് ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.

കൊയ്ത്തു പാട്ടും ഓണക്കളികളും തിരുവാതിരക്കളിയും
ഓണാഘോഷത്തിന് മാറ്റേകി.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് വൈസ് ഗവര്‍ണര്‍ ടി.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു.

ലയണ്‍സ് ക്ലബ്ബ് ഗുല്‍മോഹര്‍ പ്രസിഡണ്ട് കോട്ടാക്കളത്തില്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.

ലയണ്‍സ് ക്ലബ്ബ് ഗുല്‍മോഹര്‍ സെക്രട്ടറി വേലായുധന്‍ പറമ്പില്‍, ലയണ്‍സ് ക്ലബ്ബ് ക്യാബിനറ്റ് സെക്രട്ടറി ഷൈജു, ബാബു അണ്ടിപ്പറ്റ്, നന്ദന്‍ കാക്കാത്തിരുത്തി, ഷാഹുല്‍ഹമീദ്, എ.പി ബാബുരാജ്, രാജശേഖരന്‍ എളക്കാട്ട്, പ്രഭു പനേങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉറിയടി, ലെമണ്‍ സ്പൂണ്‍, കസേരകളി തുടങ്ങിയവയും വിഭവ സൂദ്ധമായ സദ്യയും നടന്നു.

വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top