ആവേശപ്പോരിന് പുന്നമട; ആരാകും ഓളപ്പരപ്പിലെ വേഗരാജാവ്? നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

പുന്നമട : 71മത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലില്‍ ഇന്ന് നടക്കും. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. ഓളപ്പരപ്പിലെ ജലരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍.

ചുണ്ടന്‍ വള്ളങ്ങള്‍ ആദ്യ തുഴയെറിയാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. അവസാനവട്ട ഒരുക്കത്തിലാണ് ആലപ്പുഴ. ആരാകും ഈ വര്‍ഷത്തെ ജലരാജാവ് എന്നതില്‍ ആരാധകര്‍ക്കിടയിലും ആവേശ പോരാണ് നടക്കുന്നത്. നെഹ്റു ട്രോഫിയില്‍ മുത്തമിടാന്‍ പുതിയ അവകാശികള്‍ ഉണ്ടാവുമോ എന്നതിലും ആകാംക്ഷ ഉയരുകയാണ്.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞതവണ നെഹ്റു ട്രോഫി കിരീടം ഉയര്‍ത്തിയത്. മൂന്നു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ചതാണ് കണക്ക് കൂട്ടല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top