
പരപ്പനങ്ങാടി : പി ടി എ നേതൃത്വത്തില്‍ ഉള്ളണം എ എം യു പി സ്‌കൂളില്‍ നടന്ന ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ പോലീസ് വിമല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടനുബന്ധിച്ചു നടന്ന സദ്യയില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ശാഹുല്‍ ഹമീദും, ജീവകാരുണ്യ പ്രവര്‍ത്തകന്‍ കബീര്‍ മച്ചിഞ്ചേരിയും സ്‌കൂള്‍ എച്ച്എം കരീം മാഷ്, പിടിഎ പ്രസിഡന്റ് ഷബീര്‍ എന്‍കെ, വൈസ് പ്രസിഡന്റ് നൗഫല്‍ എടി, മാനേജര്‍ എം.എ.കെ. തങ്ങള്‍, പൊതുപ്രവര്‍ത്തകരായ വിസി ജെയ്‌സല്‍, സിഎന്‍ മാമുക്കോയ, ചെമ്പന്‍ ഷെഫീഖ്, ഷിജിന്‍, ജിബിന്‍ പാലശ്ശേരി എക്സിക്യൂട്ടീവ് മെമ്പര്‍മാരായിട്ടുള്ള മുനീര്‍, ജലീല്‍, കൗണ്‍സിലര്‍മാരായ ഗിരീഷ് ചാലേരി, മെറീന ടീച്ചര്‍, റംല കെ കെ തുടങ്ങിയവര്‍ പങ്കെടുത്തു.
അധ്യാപകരായ നജീബ് മാഷ്, അഷ്‌റഫ് കോറാട്ട്, നാസര്‍ , റാഫി , രോഹിത് ആദില്‍ , സഫ്രാസ്, ജുനൈദ് ,സരിത ടീച്ചര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ കലാകായിക പരിപാടികള്‍ വമ്പിച്ച ജനപിന്തുണയോടെ അരങ്ങേറി. നാട്ടുകാരുടെ വളരെയേറെ സഹകരണം ലഭിക്കുകയുണ്ടായി. ഷമീറ ടീച്ചര്‍, ഷെരീഫ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുഴുവന്‍ എംടിഎ പ്രതിനിധികളും പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




