ബിജെപി പിന്തുണ; എല്‍ഡിഎഫിന് അധികാരം ലഭിച്ച റാന്നിയില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് സിപിഎം

പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തില്‍ ബിജെപി പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് സിപിഐഎം.
എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായാണ് ബിജെപി വോട്ട് ചെയ്തത്.

റാന്നി പഞ്ചായത്തിലെ ആകെയുള്ള 13 സീറ്റുകളില്‍ അഞ്ചെണ്ണം എല്‍ഡിഎഫും, അഞ്ചെണ്ണം യുഡിഎഫും, ബിജെപി രണ്ട് സീറ്റിലും, ഒരു സ്വതന്ത്രനുമാണ് വിജയിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനും, ബിജെപിയും എല്‍ഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു.

ഇത് കൂടാതെ ആലപ്പുഴയിലെ തിരവന്‍വണ്ടൂര്‍, അവിണിശ്ശേരി തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടങ്ങല്‍ എന്നീ നാലിടങ്ങളില്‍ യുഡിഎഫ് പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെച്ചു. കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന് പറഞ്ഞാണ് തിരവന്‍വണ്ടൂരിലും, അവണിശ്ശേരിയിലും രാജിവെച്ചത്. കോട്ടങ്ങലില്‍ എസ്ഡിപിഐ പിന്തുണ ലഭിച്ചതോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനമാണ് രാജിവെച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •