പി.ജെ ജോസഫിന് കനത്ത തിരിച്ചടി;രണ്ടില ജോസ് കെ. മാണിക്ക് തന്നെ

തിരുവനന്തപുരം: രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് തന്നെ. ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചനടപടി ചോദ്യം ചെയ്ത് ജോസ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധിയില്‍ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി പ്രവര്‍ത്തിച്ചുവെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഹൈക്കോടതി നിര്‍വഹിച്ചില്ലെന്നാണ് പി ജെ ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍ വാദിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകള്‍ പരിശോധിക്കാതെയാണ് രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക് അനുവദിച്ചതെന്നും ജോസഫ് വിഭാഗം സുപ്രീംകോടതിയില്‍ അറിയിച്ചു. എന്നാല്‍ ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രണ്ടിലചിഹ്നം ഉപയോഗിക്കാന്‍ ജോസ് കെ.മാണി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ഈനടപടിക്കെതിരെയാണ് ജോസഫ് വിഭാഗം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനും പിന്നീട് ഡിവിഷനും ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ഹര്‍ജികള്‍ തള്ളുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top