കുറ്റ്യാടിയില്‍ കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ തന്നെ സിപിഐ എം സ്ഥാനാര്‍ത്ഥി

 

തിരുവന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി അസംബ്ലി മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ മത്സരിക്കു.

 

കേരളകോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെതിരെ ആയിരക്കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ തെരവുലിറങ്ങിയ കുറ്റ്യാടിയില്‍ സിപഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ തന്നെ മത്സരിക്കും. തങ്ങള്‍ക്ക് ലഭിച്ച സീറ്റ് സിപിഎം പ്രവര്‍ത്തകരുടെ വികാരം മാനിച്ച് തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് (മണി)ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഈ തീകരുമാനമെടുത്തത്. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി തന്നെയാണ് കുഞ്ഞമ്മദ്കുട്ടിമാസ്റ്ററുടെ പേര് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

 

കുറ്റ്യാടിയില്‍ നേരത്തെ എടുത്ത തീരുമാനപ്രകാരം കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കി മുന്നോട്ട്‌പോവുകയാണെങ്കില്‍ തൊട്ടടുത്ത മണ്ഡലങ്ങളായ നാദപുരത്തും, വടകരയിലും തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം നേതൃത്വം വിലയിരുത്തിയതായാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top