കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കളക്ടറേറ്റിലേക്ക് എത്തിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരുന്നു പത്രിക സമര്‍പ്പിച്ചത്.
ധര്‍മ്മടം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ഇന്ന്
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെന്നും. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നത്. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ മികവോടെ ഞങ്ങള്‍ മുന്നോട്ടു പോകും. ജനങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ ശോഭനമായ ഭാവിയ്ക്കായി ഇടതുപക്ഷം പ്രവര്‍ത്തിക്കും. ആ ഉറപ്പ് ഞങ്ങള്‍ കാത്തു സൂക്ഷിക്കും എന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.




