റംസാന്‍; വിപണിയില്‍ പരിശോധന ശക്തമാക്കും

ഏറനാട് താലൂക്കുതല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം ഏറനാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. റമസാന്‍ പ്രമാണിച്ച് കൂടുതല്‍ പച്ചരി വിതരണം നടത്തണമെന്നും പൊതുവിപണി പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും യോഗം നിര്‍ദേശിച്ചു.

മാത്രമല്ല, അനധികൃത റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കണമെന്നും റേഷന്‍ കടകളില്‍ സമയബന്ധിതമായി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പെരിന്തല്‍മണ്ണ സബ്കലക്ടര്‍ അപൂര്‍വ്വ ത്രിപാദി അദ്ധ്യക്ഷയായിരുന്നു. യു എ ലത്തീഫ് എം എല്‍ എ, ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ വി. അബ്ദു, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.അബ്ദുള്‍ ഗഫൂര്‍, പൊതുവിതരണ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top