Section

malabari-logo-mobile

കോഴിക്കോട്‌ ബൈപ്പാസ്‌ ആറുവരിയാക്കാന്‍ 1853 കോടി രൂപ

HIGHLIGHTS : കോഴിക്കോട്: ‌ കേരളത്തില്‍ ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ കോഴിക്കോട്‌ ബൈപ്പാസ്‌ ആറുവരിയാക്കുന്നു. ചൊവ്വഴ്‌ച കേന്ദ്ര ഉപരിതല ഗതാഗത മ...

കോഴിക്കോട്: ‌ കേരളത്തില്‍ ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ കോഴിക്കോട്‌ ബൈപ്പാസ്‌ ആറുവരിയാക്കുന്നു. ചൊവ്വഴ്‌ച കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി ഇതിന്റെ നിര്‍മ്മാണോദ്‌ഘാടനം നടത്തി. രാമനാട്ടുകര മുതല്‍ വെങ്ങളം വരയുള്ള പാതയാണ്‌ ഈ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്‌

28 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാത നവീകരിച്ച്‌ ആറുവരിയാക്കാന്‍ 1853. 21 കോടി രൂപയാണ്‌ ചിലവഴിക്കുക. ഇതില്‍ പാലങ്ങളുടെ നിര്‍മ്മാണവും ഉള്‍പ്പെടും,

sameeksha-malabarinews

ദേശീയപാത 45 മീറ്റര്‍ വീതിയില്‍ ആറുവരി പാതയാക്കുന്ന പദ്ധതി സ്ഥലമെടുപ്പ്‌ പോലും സാധിക്കാതെ മുടങ്ങിപ്പോയ അവസ്ഥയിലായിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ ശേഷം ദൃഢനിശ്ചയത്തോടെ ഭുമി ഏറ്റെടുക്കല്‍ പ്രക്രിയക്ക്‌ നേതൃത്വം നല്‍കുകയും അത്‌ പൂര്‍ത്തിയാക്കുകയും ചെയ്‌തതോടെയാണ്‌ ഈ പദ്ധതിയിപ്പോള്‍ യാഥാര്‍ത്യമാകാന്‍ പോകുന്നത്‌.

ദേശീയ പാത 66ല്‍ സംസ്ഥാനത്തിന്റെ വടക്കേ അതിര്‍ത്തിയായ തലപ്പാടി മുതല്‍ മുക്കോല വരെയാണ്‌ ആറുവരിയാക്കുക.. ഇതില്‍ കഴക്കൂട്ടം -മുക്കോല 27 കിലോമീറ്റര്‍ ദൂരം 1121 കോടി രൂപ ചിലവില്‍ പൂര്‍ത്തിയാക്കി ഉദ്‌ഘാടനം ചെയ്‌തു ഇത്‌ കൂടാതെ ആറ്‌ റീച്ചുകളുടെ നിര്‍മ്മാണോദ്‌ഘാടനമാണ്‌ ചൊവ്വാഴ്‌ച നടന്നത്‌. ഭൂമി ഏറ്റെടുക്കുന്നതിന്‌ വേണ്ട 25 ശതമാനം കേരളസര്‍ക്കാരാണ്‌ വഹിക്കുക,

ആദ്യഘട്ടത്തില്‍ ഏറെ ഗാതഗത കുരുക്കനുഭവിക്കുന്ന മലബാറിലെ പദ്ധതികളുടെ നിര്‍മ്മാണമാണ്‌ ആരംഭിക്കുന്നത്‌.

photo courtesy; UL Times

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!