Section

malabari-logo-mobile

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക്

HIGHLIGHTS : Kerala Congress Jose faction joins Left Front

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലേക്ക്. പാലയിലെ ജോസ് കെ മാണിയുടെ വസതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടന്‍, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

യുഡിഎഫ് പിന്നില്‍ നിന്ന് കുത്തിയതായും പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചതായും ജോസ് മാധ്യമങ്ങളോട് പറഞ്ഞു. ആത്മാഭിമാനം അടിയറവ് വെച്ച് തങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും പക്ഷേ പല തീരുമാനങ്ങള്‍ എടുക്കേണ്ടകായി വന്നിരിക്കുകയാണെന്നും കേരളകോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി തന്നെ പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. എം പി സ്ഥാനം ജോസ് കെ മാണി രാജിവെക്കുമെന്ന് അദേഹം അറിയിച്ചു. ശക്തമായ ജനകീയാടിത്തറയുള്ള പാര്‍ട്ടിക്ക് അവകാശമുള്ളതാണ് ഈ സ്ഥാനമെങ്കിലും ധാര്‍മ്മികതയുടെ പേരില്‍ അംഗത്വം രാജിവെക്കുതയാണെന്നും ജോസ് കെ മണി പറഞ്ഞു.

sameeksha-malabarinews

ഇന്ന് വര്‍ഗീയ ശക്തികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാനും മതേതരത്വം കാത്ത് സൂക്ഷിക്കാനും ഇടത് പക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ഭൂരിപക്ഷത്തില്‍ ഇന്ന് പ്രതിസന്ധി നേരിടുന്നത് കാര്‍ഷകരാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍വ്വമായ തീരുമാനമാണ് ഇടതുപക്ഷം സ്വീകരിച്ചതെന്നും ജോസ് പറഞ്ഞു.

മുന്നണി മാറ്റം 38 വര്‍ഷത്തിന് ശേഷമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!