‘ഓപ്പറേഷന്‍ റേഞ്ചര്‍’: താനൂരില്‍ പോലീസ് റെയ്ഡില്‍ ഒരാള്‍ അറസ്റ്റില്‍

താനൂര്‍: തൃശ്ശൂര്‍ റേഞ്ച് ഐ.ജിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ‘ഓപ്പറേഷന്‍ റേഞ്ചര്‍’ എന്ന് പേരിട്ടിട്ടുള്ള റെയ്ഡ് താനൂരിലും തുടരുന്നു.

ആയുധങ്ങള്‍ സൂക്ഷിക്കുകയും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടക്കുന്നത്.

ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുള്ള പ്രതിയെ അറസ്റ്റ് ചെയ്തു. കോളിക്കാനകത്ത് ഇസ്ഹാക്കിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണം തട്ടിയ കേസിലും, താനൂരില്‍ ഒരു കുടുംബത്തെ ആക്രമിച്ച കേസിലും തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ്.

താനൂരില്‍ റെയ്ഡ് തുടരുകയാണെന്ന് താനൂര്‍ സി.ഐ പി പ്രമോദ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top