പ്ലാസ്‌മ നല്‍കി മലപ്പുറം എസ്‌പി ഓഫീസിലെ പോലീസുകാരും മിനിസ്‌റ്റീരിയല്‍ ജീവനക്കാരും

മലപ്പുറം:  പ്ലാസ്‌മ ദാനം ചെയ്‌ത്‌ പോലീസ്‌ ഉദ്യോഗസ്ഥരും, മിനിസ്‌റ്റീരിയല്‍ ജീവനക്കാരും. മലപ്പുറം ജില്ലാ പോലീസ്‌ ചീഫ്‌ ഓഫീസിലെ പോലീസുകാരും മിനിസ്‌റ്റീരിയില്‍ സ്‌റ്റാഫുമടങ്ങിയ 13 പേരാണ്‌ ഇന്ന്‌ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തി കോവിഡ്‌ രോഗികള്‍ക്ക്‌ ചികിത്സക്കായി പ്ലാസ്‌മ നല്‍കിയത്‌.

ജില്ലാ പോലീസ്‌ ചീഫ്‌ ഓഫീസിലെ 60 പേര്‍ക്ക്‌ നേരത്തെ കോവിഡ്‌ ബാധിച്ചിരുന്നു. ഇവര്‍ കീഴാറ്റൂര്‍ കോവിഡ്‌ സെന്ററിലാണ്‌ ചികിത്സയിലുണ്ടായിരുന്നത്‌. ഇവിരില്‍ പെട്ടവരാണ്‌ ഇപ്പോള്‍ പ്ലാസ്‌മ നല്‍കി മാതൃകയായിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top