സജ്‌ന ഷാജിയെ ആക്ഷേപിച്ചതിന്‌ ഒരാള്‍ അറസ്‌റ്റില്‍

കൊച്ചി : ട്രാന്‍സ്‌ജെന്റര്‍ സജ്‌ന ഷാഷിയെ ആക്ഷേപിക്കുകുയം ഇവര്‍ നടത്തിവന്ന ബിരിയാണി വില്‍പ്പന തടസ്സപ്പെടുത്തുകയും ചെയ്‌ത സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. ഏരൂര്‍ സ്വദേശി ഗിരീഷിനെയാണ്‌ തൃപ്പുണിത്തറ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

തന്റെ ഉപജീവനമാര്‍ഗ്ഗം തടസ്സപ്പെടുകയും, നിരവധി തവണ ആക്ഷേപങ്ങള്‍ക്ക്‌ വിധേയമാകുകയും ചെയ്‌തതോടെ സജ്‌ന ഫേസ്‌ബുക്ക്‌ ലൈവില്‍ വന്ന്‌ പൊട്ടിക്കരഞ്ഞ്‌ കാര്യങ്ങള്‍ പറഞ്ഞിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ മന്ത്രി ശൈലജ ടീച്ചറടക്കം വിഷയത്തിലടപെട്ടിരുന്നു. സജ്‌നക്ക്‌ അടിയന്തിര സാമ്പത്തിക സഹായമടക്കം വാഗ്‌ദാനം ചെയ്‌തിരുന്നു.

തൃപ്പുണിത്തുറ ഇരുമ്പനത്താണ്‌ സജ്‌നയും സുഹൃത്തുക്കളും ചേര്‍ന്ന്‌ തെരുവോരത്ത്‌ ബിരിയാണി കച്ചവടം നടത്തിവരുന്നത്‌.

നടന്‍ ജയസൂര്യ ബിരിയാണിക്കട ആരംഭിക്കാനുള്ള സഹായം വാഗ്‌ദാനം ചെയ്‌തിരുന്നു.

Share news
error: Content is protected !!
Scroll to Top