മൈസൂരില്‍ വാഹനാപകടത്തില്‍ മരിച്ച രാജാമണിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Tearful farewell to Rajamani who died in a car accident in Mysore

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: മൈസൂരില്‍ ഇന്നോവ കാര്‍മറിഞ്ഞ് മരിച്ച പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെ വനിത സിവില്‍ പൊലീസ് ഓഫീസര്‍ രാജാമണി(46)ക്ക് ജന്മനാട് യാത്രാമൊഴി നല്‍കി. ഇന്ന് രാവിലെ 12 മണിക്ക് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍എത്തിച്ച ഭൗതികശരീരം പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഏറ്റുവാങ്ങി. പൊതു ദര്‍ശനത്തിന് ശേഷം ഇവിടെ നിന്ന് വിലാപയാത്രയായിനെടുവപൂവത്താംകുന്നിലെ വീട്ടില്‍ എത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വിവിധ സ്റ്റേഷനുകളിലെഉദ്യോഗസ്ഥരും പരപ്പനങ്ങാടിയിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളും
റീത്ത് സമര്‍പ്പിച്ചു.പ്രിയ സഹപ്രവര്‍ത്തകയെ ഒരു നോക്കുകാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും പരപ്പനങ്ങാടി സ്റ്റേഷന്‍ വളപ്പിലേക്കും വീട്ടിലേക്കും ജില്ലക്കകത്തും പുറത്തുമുള്ള നിരവധി പേര്‍ എത്തി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസന്വേഷണത്തിന്റെ ഭാഗമായി ബാംഗ്ലൂരില്‍ പോയി തിരിച്ചു വരികയായിരുന്ന പരപ്പനങ്ങാടിയിലെപൊലീസുകാരടങ്ങിയ അന്വേഷണ സംഘംകഴിഞ്ഞ ഞായറാഴ്ച്ചയാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരുക്കേറ്റരാജമണിയെ വിദഗ്ദ ചികില്‍സക്കായി മൈസുരുവിലെ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ടോടെയാണ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. എസ്.ഐ സുരേഷ്, ഷൈജേഷ് എന്നീ പൊലീസുകാരുംകണ്ടെത്തിയ സ്ത്രീയും സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും രാജാമണിക്കു മാത്രമാണ് തലക്ക് സാരമായി പരുക്കേറ്റത് . പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ ജനമൈത്രിപൊലീസ് ബീറ്റ് ഓഫീസറായും നിര്‍ഭയം സ്ത്രീ സുരക്ഷാ ബോധവല്‍ക്കരണപദ്ധതി കോ – ഓര്‍ഡിനേറ്ററായും ശ്രദ്ധേയമായ സേവനം കാഴ്ച വച്ചിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •