Section

malabari-logo-mobile

ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ കൊള്ളയടിച്ചെന്ന് ഹരിയാന ആരോഗ്യമന്ത്രി

HIGHLIGHTS : Haryana Health Minister says Delhi government looted oxygen

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഓക്സിജന്‍ ടാങ്ക് ഡല്‍ഹി സര്‍ക്കാര്‍ കൊള്ളയിടച്ചെന്ന് ആരോപണവുമായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ചൊവ്വാഴ്ച ഫരീദാബാദ് ആശുപത്രിയിലേക്ക് പോയ ഓക്സിജന്‍ ടാങ്കര്‍ ഡല്‍ഹി സര്‍ക്കാര്‍ കൊള്ളയടിച്ചെന്നാണ് അനില്‍ വിജിന്റെ ആരോപണം.

ഹരിയാന പോലീസിന്റെ സംരക്ഷണയിലായിരിക്കും ഓക്സിജന്‍ ടാങ്കുകള്‍ പോകുകയെന്ന് അദ്ദേഹം പറഞ്ഞു. ‘ഫരീദാബാദിലേക്ക് പോകുകയായിരുന്ന രണ്ട് ടാങ്കുകളില്‍ ഒന്ന് തടഞ്ഞുനിര്‍ത്തി ഡല്‍ഹി സര്‍ക്കാര്‍ ഓക്സിജന്‍ കൊള്ളയടിക്കുകയായിരുന്നു. സര്‍ക്കാരുകള്‍ ഇതുപോലെ ഓക്സിജന്‍ മോഷ്ടിക്കാന്‍ തുടങ്ങിയാല്‍ അത് കുഴപ്പത്തിലേക്ക് നയിക്കും’, ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ അനില്‍ വിജ് പറഞ്ഞു.

sameeksha-malabarinews

തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കിയതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്ക് നല്‍കാന്‍ തയ്യാറാണെന്ന് അനില്‍ വിജ് കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!