സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

AIR INDIA copyതിരു: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയില്‍ തിരുവനന്തപുരത്തും,പത്തനംതിട്ടയിലും, കോഴിക്കോടും, കനത്ത നാശനഷ്ടം. കൊല്ലത്ത് കരാളൂരില്‍വീട് തര്‍ന്ന് ഒരാള്‍ മരിച്ചു. നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. വിവിധ ജില്ലകളിലെ പ്രധാനപ്പെട്ട റോഡുകള്‍ വെള്ളത്തിനടിയലായി. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ചവരെ കനത്ത മഴ തുടരും. ജനങ്ങള്‍ കടല്‍ത്തീരത്തേക്കും മലമ്പ്രദേശത്തേക്കും പോകരുതന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴക്കെടുതികള്‍ നേരിടാനായി തിരുവനന്തപുരം ജില്ലയില്‍ ദ്രുതകര്‍മ്മ സേനയെ വിന്യസിക്കാന്‍ മഴക്കെടുതി യോഗത്തില്‍ തീരുമാനമായി. കൊല്ലം കോഴിക്കോട് ജില്ലകളില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് 92 നു ശേഷമുണ്ടാകുന്ന കനത്തമഴയാണ് ഇതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share news
error: Content is protected !!
Scroll to Top