പാക് വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടു

India pak boarderജമ്മു:: കാശ്മീര്‍ അതിര്‍ത്തിയില്‍ യാതൊരു പ്രകോനവുമില്ലാതെ പാക് സേന നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ടു. ഒരു ബിഎസ്എഫ് ജവാനടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. പൂഞ്ച് മേഖലയിലെ 23 ഓളം അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയിരിക്കുന്നത്.
ബിഎസ്എഫ് സേനയും തിരിച്ചടിച്ചിട്ടുണ്ട്. രാവിലെ 7 മണി മുതല്‍ അക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ജമ്മു അതിര്‍ത്തിയല്‍ 2003 മുതല്‍ നടത്തിവരുന്ന വെടിനിര്‍ത്തല്‍ കരാറാണ് പാകിസ്താനിപ്പോള്‍ ലംഘിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച മുതല്‍ തന്നെ പാകിസ്താന്‍ ആക്രമണം ആരംഭിച്ചിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലെ ഗ്രാമീണരെയെല്ലാം സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top