ബിജെപി യുപിയിലും ലൗജിഹാദ് കാര്‍ഡ് ഇറക്കുന്നു

MODEL New copyകേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കും ഇടയാക്കിയ ലൗജിഹാദ് കാര്‍ഡ് ഉത്തര്‍പ്രദേശിലും ബിജെപി ചര്‍ച്ചയാക്കുന്നു. മഥുരയില്‍ ഇന്നു തുടങ്ങുന്ന ബിജെപിയുടെ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗമാണ് ഹിന്ദുമതത്തില്‍ നിന്നുള്ള മത പരിവര്‍ത്തനത്തെ കുറിച്ചും ലൗജിഹാദിനെ കുറിച്ചും അജണ്ടവെച്ച് ചര്‍ച്ചചെയ്യാനൊരുങ്ങുന്നത്.

സംഘപരിവാര്‍ സംഘടനകളില്‍ ഒന്നായ ധര്‍മ്മജാഗരണ്‍ മഞ്ച് ഹിന്ദുമതത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ വിവാഹത്തിലൂടെ ഇസ്ലാംമതത്തില്‍ ചേര്‍ക്കുന്നുണ്ടെന്നും ഇതിനുപിന്നില്‍ ലൗജ്ഹിദ് എന്ന അജണ്ടയാണെന്നും ആരോപിച്ച് പ്രചരപണം തുടങ്ങിയിരുന്നു.

2017 ല്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ യുപിയിലെ ഭരണം പിടിച്ചെടുക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന യോഗമാണിന്ന് നടക്കാനിരിക്കുന്നത്. ബിജെപിയുടെ അഖിലേന്ത്യ പ്രസിഡന്റ് അമിത് ഷായും യുപിയില്‍ നിന്നുള്ള ദേശീയ നേതാക്കളും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ‘ലൗജിഹാദ്’ കാര്‍ഡ് യുപിയില്‍ ബിജെപി നേരിട്ടേറ്റെടുക്കാന്‍ ഒരുങ്ങുകയാണെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top