Section

malabari-logo-mobile

ലക്ഷങ്ങളുടെ കോഴ;പത്തനംതിട്ട എസ്പി രാഹുല്‍ ആര്‍ നായരെ സ്ഥലം മാറ്റി

HIGHLIGHTS : തിരു: ക്വാറി ഉടമയില്‍ നിന്ന് 17 ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പത്തനംതിട്ട എസ്പി രാഹുല്‍ ആര്‍ നായരെ സ്ഥലം മാറ്റി. ഇന്റലിജന്‍സ് എഡി...

21646_587345തിരു: ക്വാറി ഉടമയില്‍ നിന്ന് 17 ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പത്തനംതിട്ട എസ്പി രാഹുല്‍ ആര്‍ നായരെ സ്ഥലം മാറ്റി. ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയെ കുറിച്ച് വിജിലന്‍സ് എഡിജിപി വിന്‍സന്‍ എം പോള്‍ അന്വേഷിക്കും. ഡോ. എ ശ്രീനിവാസിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചു.

പത്തനംതിട്ടയിലെ ക്വാറി ഉടമയില്‍ നിന്നും 17 ലക്ഷം രൂപ കൈകൂലി വാങ്ങിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എസ്പിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും വകുപ്പുതല നടപടിക്കും ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ശുപാര്‍ശ നല്‍കി. ഇതെതുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിടുകയായിരുന്നു.

sameeksha-malabarinews

ക്വാറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു വേണ്ടിയാണ് ക്വറി ഉടമയില്‍ നിന്നും കോഴവാങ്ങിയത്. ക്വാറിയുടെ പ്രവര്‍ത്തനം തടഞ്ഞ് എസ്പി സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഇത് പിന്‍വലിക്കാനായി ഇടനിലക്കാരന്‍ വഴി 20 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 17 ലക്ഷം രൂപ മെയ് ആദ്യം കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലിന് സമീപം വച്ച് നല്‍കിയിരുന്നു. എന്നാല്‍ ബാക്കി മൂന്ന് ലക്ഷം രൂപയ്ക്കായി നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് ഉടമ ഇന്റലിജന്‍സ് എഡിജിപിക്ക് പരാതി നല്‍കിയത്. ഇതോടൊപ്പം ആഭ്യന്തര മന്ത്രിക്കും തിരുവനന്തപുരം റേഞ്ച് എഡിജിപിക്കും പരാതിയുടെ പകര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!