പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പച്ചു. റഫാല്‍ കേസില്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധി പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. പ്രധാനമന്ത്രി റഫാല്‍ ഇടപാടില്‍ അഴിമതി നടത്തിയതായി സുപ്രീം കോടതി പറഞ്ഞെന്നായിരുന്നു അമേഠിയില്‍ രാഹുല്‍ പ്രസംഗത്തിനിടെ പരാമര്‍ശിച്ചത്.

രാഹുലിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ബിജെപി സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

തിരഞ്ഞെടുപ്പ് ചൂടിനിടയിലാണ് അത്തരമൊരു പരാമര്‍ശം പറഞ്ഞുപോയതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. സുപ്രീംകോടതി നാളെ രാഹുല്‍ ഗാന്ധിയുടെ മറുപടി പരിഗണിക്കും.

Related Articles