“ചതിക്കല്ലേയെന്ന്” അനില്‍ അക്കരെ: രമ്യയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസ്സുകാരെന്ന് ആരോപണം

പാലക്കാട് : ലോകസഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കാലശത്തിനിടെ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിന് നേരെ കല്ലെറിഞ്ഞത് കോണ്‍ഗ്രസ്സുകാര്‍ തന്നെയാണെന്ന ആരോപണവുമായി എല്‍ഡിഎഫ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രചരണവാഹനത്തില്‍ നിന്നും അനില്‍ അക്കരെ എംഎല്‍എ കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ‘ചതിക്കല്ലടാ, ചതിക്കല്ലേ’ എന്ന് ആക്രോശിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

യുഡിഎഫിന്റെ പ്രചരണവാഹനത്തില്‍ നിന്നുമാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ അനില്‍ അക്കരെ ഇത്തരത്തില്‍ വിളിച്ചുപറയുന്നത്. ഇതൊന്നും വകവെക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് അനില്‍ അക്കരെ തന്റെ വാഹനത്തില്‍ നിന്നും പുറത്തേക്കിറങ്ങി പ്രവര്‍ത്തകരെ തടയാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് എല്‍ഡിഎഫ്  പ്രവര്‍ത്തകര്‍
പുറത്തുവിട്ടിരിക്കുന്നത്. ഇടതു പ്രവര്‍ത്തകര്‍ക്ക നേരയാണ് കല്ലെറിയുന്നതെങ്ങില്‍ എന്തിനാണ് ചതിക്കല്ലടാ എന്ന് പറയുന്നതെന്നാണ് ഇടതു ക്യാമ്പിന്റെ ചോദ്യം.

ഈ വീഡിയോയെ കുറിച്ച് യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൊട്ടിക്കലാശത്തിനിടയിലാണ് രമ്യ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. രമ്യയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Related Articles