കുവൈത്തിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി വിമാനത്തില്‍വെച്ച് മരിച്ചു

കുവൈത്ത് സിറ്റി:  നാട്ടില്‍ നിന്നും കുവൈത്തിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി വിമാനത്തില്‍ വെച്ച് മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയും സാമുഹ്യപ്രവര്‍ത്തകനുമായ ബാലുചന്ദ്രന്‍(58) ആണ് മരിച്ചത്. അല്‍ ഹുമൈസി കമ്പനി മാര്‍ക്കറ്റിങ് മനേജരാണ് ബാലുചന്ദ്രന്‍.

വിമാനം ലാന്റ് ചെയ്ത ഉടനെയാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു. കാരണം വിമാനം ലാന്റ് ചെയ്ത ശേഷം പുറത്ത് കാത്തുനിന്നിരുന്ന സഹോദരനുമായി മൊബല്‍ ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് സഹോദരന്‍ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന നിരവധി തവണ ഫോണ്‍ ചെയ്‌തെങ്ങിലും ബന്ധപ്പെടാനായില്ല.

കുറച്ച് കഴിഞ്ഞ് ഫോണ്‍ എടുത്ത എയര്‍പോര്‍ട്ട് അധികൃതരാണ് മരണവവിവരം അറിയിച്ചത്.
മകളുടെ വിദ്യഭ്യാസ ആവിശ്യാര്‍ത്ഥമായി ബാലുചന്ദ്രന്‍ ഇന്ത്യയിലെത്തിയത്. ഒരാഴ്ച മുമ്പാണ് കുവൈത്തില്‍ നിന്നും നാട്ടിലെത്തിയത്
ഭാര്യ ദീപ, മകള്‍ ബെനിത

Related Articles