Section

malabari-logo-mobile

‘കേരളത്തില്‍ കോവിഡ്‌ പ്രവര്‍ത്തനം മികച്ച രീതിയില്‍’ കേന്ദ്രആരോഗ്യ മന്ത്രിയുടെ പ്രസ്‌താവന നിര്‍ഭാഗ്യകരമെന്ന്‌ രാഹുല്‍ ഗാന്ധി

HIGHLIGHTS : കല്‍പ്പറ്റ: കോവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന്‌ വീഴ്‌ചയുണ്ടായെന്ന്‌ കേന്ദ്ര ആഭ്യന്ത്രരമന്ത്രിയുടെ പ്രസാതാവന നിര്‍ഭാഗ്യകരമെന്ന്‌ രാഹുല്‍ ഗാന്ധി....

കല്‍പ്പറ്റ: കോവിഡിനെതിരെ പോരാടുന്നതില്‍ കേരളത്തിന്‌ വീഴ്‌ചയുണ്ടായെന്ന്‌ കേന്ദ്ര ആഭ്യന്ത്രരമന്ത്രിയുടെ പ്രസാതാവന നിര്‍ഭാഗ്യകരമെന്ന്‌ രാഹുല്‍ ഗാന്ധി.

കേരളത്തില്‍ കോവിഡ്‌ പ്രതിരോധപ്രവര്‍ത്തനങ്ങല്‍ മികച്ച രീതിയിലാണ്‌ നടക്കുന്നത്‌. ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, പഞ്ചായത്ത്‌തല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മികച്ച പ്രവര്‍ത്തനമാണ്‌ കേരളത്തില്‍ നടത്തുന്ന.്‌ എല്ലാ സാഹചര്യങ്ങളിലും ഉണ്ടാകുന്നത്‌ പോലെയുള്ള പ്രതിസന്ധികള്‍ ഉണ്ടാകും എന്നാലും അടുത്ത കാലങ്ങളിലായി അറിയുന്നത്‌ വെച്ച്‌ കേരളത്തില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

sameeksha-malabarinews

രാജ്യം കോവിഡിനെതിരെ ഒരുമിച്ചാണ്‌ പോരാടുന്നത്‌. അതിലെ ഒരു ഭാഗം മാത്രം നോക്കി കുററും പറയുന്നത്‌ ശരിയായ നടപടിയെല്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ കോവിഡ്‌ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി കാണേണ്ടുതുണ്ടെന്നും ഇക്കാര്യങ്ങല്‍ ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നും. പൊതുവില്‍ വയനാട്ടിലെയും കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം തൃപ്‌തികരമണെന്നും ഹംഅദ്ദേ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയ രാഹുല്‍. കേന്ദ്ര ഏജന്‍സികളെ മോദി രാഷ്ട്രീയ ഉപകരണമാക്കി മാറ്റുന്നുവെന്നും പറഞ്ഞു. താനടക്കം അതിന്റെ ഇരയാണെന്നും കൂട്ടിച്ചേര്‍ത്തു.

മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ രാഹുല്‍ ഗാന്ധി വയനാട്‌ മണ്ഡലത്തിലെത്തിയത്‌. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലായിരുന്നു. ജില്ലാ ഭരണാധികാരികളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!