നടന്‍ പൃഥ്വിരാജിന്‌ കോവിഡ്: ‌ താനുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന്‌ സുരാജ്‌ വെഞ്ഞാറമൂട്‌

കൊച്ചി : താന്‍ കോവിഡ്‌ പോസറ്റീവ്‌ ആയ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ നടന്‍ പൃഥ്വിരാജ്‌. തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ പൃഥ്വിരാജ്‌ താന്‍ രോഗബാധിതനായ വിവരം അറിയിച്ചത്‌.

ജനഗണമന എന്ന ഡിജോ ജോസ്‌ ആന്റണിയുടെ പുതിയ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ അവസാന ദിവസം നടത്തിയ പരിശോധനയിലാണ്‌ ഫലം പോസറ്റീവ്‌ ആയതെന്ന്‌ അദ്ദേഹം ഫേസ്‌ബുക്ക്‌ കുറിപ്പില്‍ പറയുന്നു.

സംവിധായകന്‍ ഡിജോ ജോസിനും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. സിനിമയുടെ ഷൂട്ടിങ്ങ്‌ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്‌.

ഇതോടെ ജനഗണമനയിലെ മറ്റൊരു പ്രധാന കഥാപാത്രം ചെയ്യുന്ന സുരാജ്‌ വെഞ്ഞാറുമൂട്‌ താനുമായും ജനഗണമന സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായും സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണമെന്ന്‌ ആവിശ്യപ്പെട്ടു.

‌ പൃഥ്വിരാജിന്റെ ഫേസ്‌ ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒക്ടോബര്‍ 7 മുതല്‍ ഡിജോ ജോസ് ആന്റണിയുടെ ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. കൊവിഡ് സാഹചര്യമായതിനാല്‍ ഷൂട്ടിംഗ് ഷെഡ്യൂള്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ ഞാനുള്‍പ്പടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നു. നിലവിലെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിംഗ് നടന്നത്. ഷെഡ്യൂളിന്റെ അവസാന ദിവസം കോടതിമുറി രംഗം ഷൂട്ട് ചെയ്യുമ്പോഴും പരിശോധന നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഫലം പോസിറ്റീവ് ആയിരുന്നു. ഞാനുള്‍പ്പടെയുള്ള എല്ലാ അണിയറ പ്രവര്‍ത്തകരും ഇപ്പോള്‍ ക്വാറന്റീനിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. രോഗലക്ഷണങ്ങളും ഇല്ല. എത്രയും പെട്ടെന്ന് അസുഖം മാറി തിരിച്ച് വരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരോടും സ്‌നേഹം നന്ദി’-

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top