Section

malabari-logo-mobile

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുന:സ്ഥാപിച്ചു

HIGHLIGHTS : Rahul Gandhi's Twitter account restored

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് പുന:സ്ഥാപിച്ചു. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് അക്കൗണ്ട് പുനസ്ഥാപിച്ചത്.

ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. നടപടിയുടെ കാരണം വ്യക്തമാക്കാതെയാണ് ട്വിറ്റര്‍ അക്കൗണ്ട് പുന:സ്ഥാപിച്ചത്. എന്നാല്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്ന് ട്വിറ്ററിന്റെ പ്രതികരണം.

sameeksha-malabarinews

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ ട്വീറ്റ് ചെയ്തതു വിവാദമായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ വ്യക്തമായി കാണാനാകും. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ട്വീറ്റ് ചെയ്തത് കുട്ടിയെ തിരിച്ചറിയാനിടയാക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്ന് നേരത്തെ ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു

സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷനും ഇടപെട്ടിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മിഷന്‍ ട്വിറ്ററിന് നോട്ടിസ് അയക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് അക്കൗണ്ട് താത്ക്കാലികമായി സസ്പെന്‍ഡ് ചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!