രാഹുല്‍ ഗാന്ധി ഇന്ന് പത്രിക നല്‍കും

കല്‍പ്പറ്റ:  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ 11.30 മണിയോടെ വയനാട്ടില്‍ നാമനിര്‍ദ്ദേശപട്ടിക നല്‍കും

ഒന്‍പതുമണിക്ക് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്നും ഹെലികോപ്റ്ററില്‍ പ്രിയങ്കാ ഗാന്ധിക്കൊപ്പമായിരിക്കും രാഹുല്‍ വയനാട്ടിലേക്ക് തിരിക്കുക.

കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിലെ താല്‍ക്കാലിക ഹെലിപ്പാടിലായിരിക്കും ഇരവരും ഇറങ്ങുക

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷം കളകട്രേറ്റ് മുതല്‍ കല്‍പ്പറ്റ ടൗണ്‍ വരെ രാഹുലും പ്രിയങ്കയും റോഡ് ഷോ നടത്തും.

വൈത്തിരി വെടിവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് വയനാട്ടില്‍ ഒരുക്കിയിരിക്കുന്നത്. താമരശ്ശേരി വഴിയുള്ള ചരക്കുവാഹനങ്ങള്‍ക്ക് ഇന്ന് പകല്‍ സമയത്ത് പൂര്‍ണ്ണമായ നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് രാഹുലും പ്രിയങ്കയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. ഇരുവര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്‍കി.

Share news
error: Content is protected !!
Scroll to Top