Section

malabari-logo-mobile

ഒളിക്യാമറയില്‍ കുടുങ്ങി രാഘവന്‍ : കോടികളുടെ കോഴ വാഗ്ദാനം

HIGHLIGHTS : ടിവി 9 പുറത്തുവിട്ട ദൃശ്യങ്ങള്‍ കോഴിക്കോട് ഒളിക്യാമറയില്‍ കുടുങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ കോഴിക്കോട് എംപിയുമായ എംകെ രാഘവന്‍. കോഴിക്കോട് ഭ...

ടിവി 9 പുറത്തുവിട്ട ദൃശ്യങ്ങള്‍

കോഴിക്കോട് ഒളിക്യാമറയില്‍ കുടുങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ കോഴിക്കോട് എംപിയുമായ എംകെ രാഘവന്‍. കോഴിക്കോട് ഭുമി വാങ്ങുന്നതിനായി 5 കോടി കമ്മീഷന്‍ വാഗ്ദാനം ചെയ്യുന്നതും, അത് സ്വീകരിക്കാന്‍ തയ്യാറാകുന്നതുമായ
ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹിന്ദി ചാനലായ ടിവി 9 ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോടികള്‍ ചെലവഴിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതെന്നും പുറത്തുവിട്ട ദൃശ്യങ്ങളില്‍ വെളിപ്പെടുത്തുന്നുണ്ട്.

sameeksha-malabarinews

ഹോട്ടല്‍ വ്യവസായിയുടെ കണ്‍സള്‍ട്ടന്‍സി പ്രതിനിധികള്‍ എന്ന രൂപേണ എത്തിയാണ് മാധ്യമപ്രവര്‍ത്തകര്‍ രാഘവനോട് സംസാരിച്ചത്. തെരഞ്ഞെടുപ്പ് ചിലവിലേക്ക് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്ത ചാനല്‍ സംഘത്തോട് പണം കൈമാറാന്‍ തന്റെ ദില്ലിയിലെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നും ദൃശ്യങ്ങളില്‍ വെളിപ്പെടുത്തുന്നുണ്ട്.

എന്നാല്‍ ഈ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് എംപി പ്രതികരിച്ചു. പോലീസ് കമ്മീഷണര്‍ക്കും, കളക്ടര്‍ക്കും പരാതി നല്‍കുമെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിവസം മദ്യം വിതരണം ചെയ്യണം. പണം നല്‍കിയാല്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ മദ്യം എത്തിച്ചുകൊള്ളും. ഒരു ദിവസം വാഹന പ്രചരണത്തിന് മാത്രം പത്ത് ലക്ഷത്തോളം രൂപ ചെലവുണ്ട്. 50-60 വാഹനം ഒരുദിവസം വേണ്ടിവരുമെന്നും രാഘവന്‍ ചാനല്‍ സംഘത്തോട് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20 കോടി രൂപ ചെലവഴിച്ചുവെന്ന് രാഘവന്‍ തങ്ങളോട് പറഞ്ഞതായി ചാനല്‍ അവതാരകന്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പു ചെലവുകള്‍ക്കായി ഹൈക്കമാന്‍ഡ് രണ്ടുകോടി രൂപ യാണ് നല്‍കിയതെന്ന് പുറത്തുവിട്ട ദൃശ്യങ്ങളില്‍ വെളിപ്പെടുത്തുന്നുണ്ട്.

ഒരു സ്ഥാനാര്‍ത്ഥിക്കി മണ്ഡലത്തില്‍ ചിലവഴിക്കാവുന്ന തുക പരമാവധി 70 ലക്ഷമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍നിജപ്പെടുത്തിയിട്ടുണ്ട്.

കമ്പനി അഞ്ച് കോടി രൂപ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും തങ്ങള്‍ക്ക് ഡല്‍ഹിയിലും നോയിഡയിലും ഓഫീസുകളുണ്ടെന്നും സംഘാംഗങ്ങള്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് തന്റെ ഡല്‍ഹി ഓഫീസിലുള്ള സെക്രട്ടറിയെ കണ്ടാല്‍ മതിയെന്ന് എംപി പ്രതികരിക്കുന്നത്. സെക്രട്ടറിയുടെ നമ്പര്‍ നല്‍കാമെന്നും പറയുന്ന ദൃശ്യങ്ങള്‍ ഉണ്ട്.

കഴിഞ്ഞ മാസം മാര്‍ച്ച് പത്തിനാണ് ടിവി 9 ചാനല്‍ സംഘം കോഴിക്കോട്ടെ രാഘവന്റെ വസതിയില്‍ വെച്ച് അദ്ദേഹത്തെ കണ്ടത്
‘ഓപ്പറേഷന്‍ ഭാരത്വര്‍ഷ’ എന്ന് പേരിട്ടാണ് ടിവി 9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!