Section

malabari-logo-mobile

മണിപ്പൂര്‍ ഇന്ത്യയില്‍ അല്ലെന്ന രീതിയിലാണ് മോദിയുടെ പെരുമാറ്റം; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

HIGHLIGHTS : Rahul Gandhi lashed out at the central government

ദില്ലി: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയിലല്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ച തുടരുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ എത്തിയത്. എം പി സ്ഥാനം തിരികെ നല്‍കിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ സംസാരിച്ച് തുടങ്ങിയത്. മോദി വിചാരിക്കുന്നത് മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണെന്നും പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായിരിക്കുകയാണെന്നും ബിജെപി രാജ്യസ്‌നേഹികളല്ലെന്നും രാജ്യദ്രോഹികളാണെന്നും അദേഹം കുറ്റപ്പെടുത്തി.താന്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി മണിപ്പൂരില്‍ പോയോ?അദേഹം മണിപ്പൂരിലുള്ള വരോട് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. മണിപ്പൂരില്‍ കൊല്ലപ്പെട്ടത് ഭാരത മാതാവാണ്. ഇന്ത്യയുടെ ശബ്ദം കേട്ടില്ലെങ്കില്‍ മോദി പിന്നെ ആരെയാണ് കേള്‍ക്കുക എന്നും രാഹുല്‍ പറഞ്ഞു.

sameeksha-malabarinews

രാഹുല്‍ ഗാന്ധി സംസാരിക്കുന്നതിനിടെ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തി ഭരണപക്ഷ എംപിമാര്‍ ബഹളം വെച്ചു. എന്നാല്‍ ഇന്ന് അദാനിയെ കുറച്ച് ഞാന്‍ ഒന്നും പറയില്ലെന്നും നിങ്ങള്‍ പേടിക്കേണ്ടതില്ലെന്നും രാഹുല്‍ ഇതിനെ പരിഹസിച്ചു.

താന്‍ പറയുന്നത് ഹൃദയത്തില്‍ നിന്ന് വരുന്ന കാര്യങ്ങളാണെന്നും പ്രതിപക്ഷത്തോട് രാഹുല്‍ പറഞ്ഞു.ഭാരത് ജോഡോയാത്രയെ കുറിച്ചും അദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര അവസാനിച്ചിട്ടില്ലെന്നും അതിപ്പോഴും നടന്നുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!