രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍

കൊച്ചി വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണ: പരിപാടികള്‍ക്ക് തുടക്കമിട്ടുകൊണ്ട് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നു.

മറൈന്‍ഡ്രൈവില്‍ ഒരുക്കുന്ന വേദിയില്‍ കോണ്‍ഗ്രസ്സിന്റെ ബുത്ത് തലം മുതലുള്ള ഭാരവാഹികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും.

തുടര്‍ന്ന യുഡിഎഫ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഉച്ചക്ക് ഒരു മണിയോടെ നെടുമ്പാശ്ശേരിയിലാണ് രാഹുല്‍ഗാന്ധി വിമാനമിറങ്ങുക.

കേരളത്തില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യവും കെപിസിസിനേതൃത്വം രാഹുല്‍ഗാന്ധിയുമായി അനൗദ്യോഗികമായി ചര്‍ച്ചചെയ്യുമെന്നാണ് സൂചന.

കേരളകോണ്‍ഗ്രസ് തങ്ങളുടെ രണ്ടാമത്തെ സീറ്റിന്റെ ആവിശ്യം രാഹുലിന് മുന്നില്‍ വെക്കുമെന്നാണ് സൂചന. എന്നാല്‍ മുസ്ലീം ലീഗ് മൂന്നാംസീറ്റ് തങ്ങളുടെ മൂന്നാംസീറ്റ് വാദം ഇന്ന് ഉയര്‍ത്താനിടയില്ല. ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നും കരുതുന്നു.

Share news
error: Content is protected !!
Scroll to Top