കേരളപോലീസിന് ആദ്യജയം

മലപ്പുറം:  മലപ്പുറത്ത് വെച്ച് നടക്കുന്ന ദേശീയ പോലീസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസിന് ആദ്യ ജയം. കരുത്തരായ സിക്കിം പോലീസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളാ ടീം തോല്‍പ്പിച്ചത്. കളിയുടെ 20 മിനിറ്റില്‍ ലഭിച്ച പെനാല്‍ട്ടി ഷനൂപ് ഗോളാക്കിമാറ്റുകയായിരുന്നു.
ഹര്‍ഷാദിനെ ബോക്‌സില്‍ ഫൗള്‍ചെയ്തു വീഴ്ത്തിയതിനാണ് പെനാല്‍ട്ടി ലഭിച്ചത്. പിന്നീട് നിരവധി തവണ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്ങിലും ഗോളുകള്‍ പിറന്നില്ല്.

കളിയുടെ അവസാന 15 മിനിറ്റില്‍ സിക്കിം ആക്രമിച്ചു കളിച്ചെങ്ങിലും അവര്‍ക്ക് ഗോള്‍ നേടാനായില്ല. ഈ അവസരത്തില്‍ സിക്കിം താരം ജൂനിയര്‍ ബൈച്ചിങ്ങ് ബൂട്ടിയ ലക്ഷ്യംകണ്ടെങ്ങിലും റഫറി ഓഫ്‌സൈഡെന്ന് വിധിയെഴുതി.കളിക്കാര്‍ ഇത് ഗോളാണെന്ന് വാദിച്ച് റഫറിയെ വളഞ്ഞെങ്ങിലും ഗോള്‍ അനുവദിച്ചില്ല.

മലപ്പുറം കോട്ടപ്പടി ഗ്രൗണ്ടിലാണ് മത്സരം നടന്നത്. കോഴിച്ചന ക്ലാരി ഗ്രൗണ്ടിലും, പാണ്ടിക്കാട് ക്യാമ്പിലും മത്‌സരങ്ങള്‍ നടക്കുന്നുണ്ട്.

photo courtesy : deshabhimani online

Share news
error: Content is protected !!
Scroll to Top