81 പവന്‍ സ്വര്‍ണ്ണം മലദ്വാരത്തില്‍വെച്ച് കടത്താന്‍ ശ്രമിച്ചയാള്‍ കരിപ്പൂരില്‍ പിടിയില്‍

കോഴിക്കോട് : സ്വര്‍ണം പൊടിച്ച് കവറിലാക്കി മലദ്വാരത്തില്‍ വെച്ച് നാട്ടിലേക്ക് കടത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച യുവാവ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ മലപ്പുറം വേങ്ങര കീഴ്മുറി സ്വദേശി മണ്ടോടന്‍ യൂസഫാ(36)ണ് പിടിയിലായത്.

648.8 ഗ്രാം സ്വര്‍ണ്ണമാണ് പൊടിച്ച് കവറിലാക്കി കടത്തിയത്. സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്ങിലും ആദ്യഘട്ടത്തില്‍ ഒന്നും കണ്ടത്താനായില്ല. എന്നാല്‍ പിന്നീട് ഇയാളുടെ നടത്തത്തില്‍ അസ്വാഭാവികത തോന്നിയതോടെ ഇയാളെ ആശുപത്രിയില്‍ എത്തിച്ച് എക്‌സറേ എടുക്കുകയായിരുന്നു. അപ്പോഴാണ് മലദ്വാരത്തില്‍ അഞ്ചുകവറുകളിലായി സ്വര്‍ണ്ണം നിക്ഷേപിച്ചിരിക്കുന്നത് എക്‌സറേയില്‍ തെളിഞ്ഞത്.

്അസി.കമ്മീഷണര്‍ ഇപി ജോയ് തോമസ്, സൂപ്രണ്ടുമാരായ എം പ്രവീണ്‍, സി പ്രദീപ്കുമാര്‍, സി ധനലക്ഷ്മി എ്ന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Share news
error: Content is protected !!
Scroll to Top