കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 1.25 കോടിയുടെ ഉപകരണങ്ങള്‍ കൈമാറി രാഹുല്‍ ഗാന്ധി എം.പി

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രദേശികവികസന ഫണ്ടില്‍ നിന്ന് 1.25 കോടിയുടെ ഉപകരണങ്ങള്‍ രാഹുല്‍ ഗാന്ധി എം.പി കൈമാറി.

എട്ട് അഡല്‍ട് വെന്റിലേറ്റര്‍ ഐ. സി.യു, രണ്ട് പോയിന്റ് ഓഫ് കെയര്‍ എ.ബി.ജി മെഷീന്‍, രണ്ട് വെന്റിലേറ്റര്‍, ഏഴ്‌ഐ.സി.യു കോഡ്, ഏഴ് മള്‍ട്ടി പാര മോണിറ്റര്‍, ഏഴ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, രണ്ട് ഡെഫിബ്രിലേറ്റര്‍ വിത്ത് കാര്‍ഡിയാക് മോണിറ്റര്‍ എന്നിവയാണ് നല്‍കിയത്.

കെ.സി വേണുഗോപാല്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ആര്‍.എം.ഒ പി.കെ ബഹാവുദ്ദീന്‍, എല്‍.എസ് പി. വിജയകുമാര്‍, നഴ്സിങ് സൂപ്രണ്ട് എം. നളിനി, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top