Section

malabari-logo-mobile

വണ്ടൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ കെട്ടിടവും കവാടവും മതിലും വി.എച്ച്.എസ്.ഇ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു

HIGHLIGHTS : വണ്ടൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പണികഴിപ്പിച്ച പ്രവേശന കവാടവും മതിലും ക്ലാസ്‌റൂം ഉദ്ഘാടനവും നബാര്‍ഡ് ആര്‍. ഐ.ഡി.എഫ് അനുവദിച്ച...

വണ്ടൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പണികഴിപ്പിച്ച പ്രവേശന കവാടവും മതിലും ക്ലാസ്‌റൂം ഉദ്ഘാടനവും നബാര്‍ഡ് ആര്‍. ഐ.ഡി.എഫ് അനുവദിച്ച വി.എച്ച്.എസ്.ഇ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും രാഹുല്‍ ഗാന്ധി എം.പി നിര്‍വഹിച്ചു. ചടങ്ങില്‍ എ.പി അനില്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. കെ.സി വേണുഗോപാല്‍ എം.പി മുഖ്യാതിഥിയായി.

എം.എല്‍.എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്.
സ്‌കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി മുഫീദ അഫ്രയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്.

sameeksha-malabarinews

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അജ്മല്‍, വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, ഡി.ഇ.ഒ.ആര്‍ സൗദമിനി, എ.ഇ.ഒ. എ അപ്പുണ്ണി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ആര്‍ അനില്‍, ഹെഡ് മിസ്ട്രസ് കെ.കെ ഗൗരി, ജനപ്രതിനിധികള്‍, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!