Section

malabari-logo-mobile

‘ഫ്രീ എന്നുവെച്ചാല്‍ പണം ചെലവിടേണ്ടാത്തത് എന്നര്‍ഥം, അതേ അര്‍ഥമുള്ളൂ’; വാക്സിന്‍ വിഷയത്തില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

HIGHLIGHTS : 'Free' means not having to spend money, it's the same meaning '; Rahul Gandhi criticizes vaccine

ന്യൂഡല്‍ഹി: ഫ്രീ വാക്സിന്‍ എന്നതിനര്‍ഥം പണം വാങ്ങാതെ വാക്സിന്‍ നല്‍കുന്നതാണെന്ന് കേന്ദ്രത്തെ ഓര്‍മ്മിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഫ്രീ എന്ന വാക്കിന് ഇംഗ്ലീഷ് നിഘണ്ടു നല്‍കുന്ന അര്‍ഥം വിശദീകരിക്കുന്ന കുറിപ്പോടെയായിരുന്നു കേന്ദ്രത്തിന് നേരെയുള്ള രാഹുലിന്റെ രൂക്ഷ വിമര്‍ശനം. ഫ്രീ എന്ന വാക്ക് നാമവിശേഷണമായും ക്രിയാ വിശേഷണമായും ഉപയോഗിക്കാറുണ്ടെന്നും ഫ്രീ എന്ന വാക്ക് ശരിയായി ഉച്ചരിക്കേണ്ട രീതിയും പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പരിഹാസം.

ഫ്രീ എന്ന വാക്ക് വാക്യങ്ങളില്‍ പ്രയോഗിക്കേണ്ടതെങ്ങിനെയാണെന്ന് ചില ഉദാഹരണങ്ങളിലൂടെ രാഹുല്‍ വിശദീകരിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് ഫ്രീയായി കോവിഡ് വാക്സിന്‍ ലക്ഷ്യമാക്കണം, എല്ലാ പൗരന്മാര്‍ക്കും കുത്തിവെയ്പ്പ് സൗജന്യമായി ലഭ്യമാക്കണം എന്നീ രണ്ട് വാക്യത്തില്‍ പ്രയോഗങ്ങളാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ ട്വീറ്റിലൂടെ പ്രയോഗിക്കുന്നത്. അവര്‍ക്ക് ഇപ്പോള്‍ ഇത് പിടികിട്ടിയെന്ന് പ്രതീക്ഷിക്കാമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

sameeksha-malabarinews

വാക്സിന്റെ വില വ്യത്യാസം ചൂണ്ടാക്കാട്ടി വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്കുനേരെ രാജ്യത്തെമ്പാടുനിന്നും രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നിരുന്നു. വാക്സിന്‍ വില സംബന്ധിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ടെന്നും വിധി വന്ന ശേഷമായിരിക്കും വാക്സിനായി ഓര്‍ഡര്‍ കൊടുക്കുകയെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!