കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2007 (എ.ഐ.), 2008 (എ.ജെ.), 2009 (എ.കെ.) പ്രവേശനം എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവരും ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ നടത്തുന്ന അടിസ്ഥാന പരീക്ഷ പാസായവരുമായ ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ്.സി. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 2021 വണ്‍ ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാം. മെയ് 15-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ കോപ്പിയും ചലാന്‍ റസീറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം 18-ന് മുമ്പായി പരീക്ഷാ ഭവനില്‍ സമര്‍പ്പിക്കണം. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപയുമാണ് പരീക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പരീക്ഷാ ഫലം

കാലിക്കറ്റ് സര്‍വകലാശാല ഒന്നാം വര്‍ഷ അഫ്സലുല്‍ ഉലമ മെയ് 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 12 വരെ അപേക്ഷിക്കാം.

 

Share news
error: Content is protected !!
Scroll to Top