രാഹുല്‍ ഗാന്ധിക്ക് നേരെ യുപി പോലീസിന്റെ കയ്യേറ്റം

ദില്ലി:  ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ യുപി പോലീസ് കയ്യേറ്റം ചെയ്തതായി പരാതി. പോലീസ് തന്നെ മര്‍ദ്ദിക്കുകയും നിലത്തേക്ക് തള്ളിയിടുകയും, ലാത്തിചാര്‍ജ്ജ് ചെയ്‌തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
‘ ഇപ്പോള്‍ പോലീസുകാര്‍ എന്നെ തള്ളിമാറ്റി, ലാത്തിചാര്‍ജ്ജ് നടത്തി. എന്നെ നിലത്തേക്ക് തള്ളിയിട്ടു. മോദിജിക്ക് മാത്രമെ ഈ രാജ്യത്ത് നടക്കാന്‍ കഴിയുകയുള്ളു എ്ന്നാണോ സാധാരണക്കാരന് ഇവിടെ ഇറങ്ങി നടക്കാന്‍ കഴിയില്ലേ എന്നും രാഹുല്‍ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തിന് മുന്നോടിയായി യുപി ഭരണകൂടം പെണ്‍കുട്ടിയുടെ ജന്‍മഗ്രാമമടങ്ങുന്ന ഹസ്രത്ത് ജില്ലയില്‍ 144 പ്രഖ്യാപിക്കുകയും മാധ്യമങ്ങള്‍ക്കം പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.

നോയിഡയില്‍ യമുന എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചാണ് പോലീസ് രാഹുലിനെയും പ്രിയങ്കയേയും തടഞ്ഞത്.

Share news
error: Content is protected !!
Scroll to Top