Section

malabari-logo-mobile

രാഹുലും പ്രിയങ്കയും കസ്റ്റഡിയില്‍;ഹാത്രാസില്‍ പ്രതിഷേധം ശക്തം

HIGHLIGHTS : ദില്ലി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി പോകുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളാ രാഹുല്‍ ഗാന്ധിയും പ്രയങ്ക ഗാന്...

ദില്ലി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി പോകുന്നതിനിടെ കോണ്‍ഗ്രസ് നേതാക്കളാ രാഹുല്‍ ഗാന്ധിയും പ്രയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയിലെടുത്തു. ഹാത്രാസ് ജില്ലയുടെ അതിര്‍ത്തിയില്‍ വെച്ചാണ് രാഹുലിനെയും പ്രിയങ്കയേയും പോലീസ് തടഞ്ഞത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലും പ്രിയങ്കയും ഹാത്രാസിലേക്ക് കാല്‍നടയായി പോവുകയായിരുന്നു. എന്നാല്‍ എക്‌സ്പ്രസ് വേയില്‍ വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് പോലീസും രാഹുലും തമ്മില്‍ വാക്കേറ്റുമണ്ടാവുകയും തുടര്‍ന്ന് രാഹുല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും സന്ദര്‍ശനത്തിന് മുന്നോടിയായി ജില്ലയില്‍ 144 പ്രഖ്യാപിച്ചിരുന്നു.

ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി എത്തിയ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെയും നേരത്തെ പോലീസ് നാഷണല്‍ ഹൈവേ 93 ല്‍ വെച്ച് പോലീസ് തടഞ്ഞിരിക്കുന്നത്.

sameeksha-malabarinews

ഹാത്രാസ് ബാലാത്സംഗത്തില്‍ രാജ്യത്തെ ഓരോ സ്ത്രീകളും അസ്വസ്ഥരാണെന്നും യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയോട് സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ലെന്നും പ്രിയങ്ക പറഞ്ഞു. നൂറ് കിലോമീറ്റര്‍ ദൂരം നടന്നിട്ടാണെങ്കിലും പെണ്‍കുട്ടിയുടെ വീട്ടില്‍ തങ്ങളെത്തുമെന്നും മാതാപിതാക്കളെ കാണുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നു. ഹസ്രത്ത് മേഖലയില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!