Section

malabari-logo-mobile

ചെമ്മാട് ബസ് സ്റ്റാന്റിന് മധ്യത്തിലെ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കി.

HIGHLIGHTS : തിരൂരങ്ങാടി ചെമ്മാട് ബസ് സ്റ്റാന്‍ഡിന്റെ മധ്യത്തിലെ അനധികൃത നിര്‍മാണം നഗരസഭ പൊളിച്ചു നീക്കി. അനധികൃത നിര്‍മാണം പൊളിച്ചു നീക്കുവാന്‍ നഗരസഭ ആവിശ്യപ്പ...

തിരൂരങ്ങാടി ചെമ്മാട് ബസ് സ്റ്റാന്‍ഡിന്റെ മധ്യത്തിലെ അനധികൃത നിര്‍മാണം നഗരസഭ പൊളിച്ചു നീക്കി. അനധികൃത നിര്‍മാണം പൊളിച്ചു നീക്കുവാന്‍ നഗരസഭ ആവിശ്യപ്പെട്ടെങ്ങിലും കെട്ടിട ഉടമ കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാല്‍ കോടതി അനധികൃത നിര്‍മാണമാണം പൊളിച്ചുനീക്കാന്‍ അനുവദിക്കുകയും, നിലവിലുള്ള കച്ചവടക്കാര്‍ക്ക് ഒഴിഞ്ഞു പോകുന്നതിനു മൂന്ന് മാസം സമയം അനുവദിക്കുയും ചെയ്തു . ഈ കാലാവധി ജൂണ്‍ 3 നു അവസാനിച്ചിട്ടും പൊളിച്ചു നീക്കുന്നതില്‍ കാലതാമസം നേരിട്ടതിനാല്‍ സെപ്റ്റംബര്‍ 30 നു നിര്‍മാണം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് ചെയ്യണം എന്ന വിജിലന്‍സ് നിര്‍ദേശനാനുസരമാണ് നഗരസഭ ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.

sameeksha-malabarinews

നഗരസഭാ എന്‍ജിനീയര്‍ ഭാഗീരഥി, റവന്യൂ ഇന്‍സ്പെക്ടര്‍ ഗിരീഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചന്ദ്രന്‍, സീനിയര്‍ ക്ലര്‍ക്ക് അമിതാബ് , ജുബീഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കരിപ്പൂര്‍ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്തിരുന്നു. നഗരസഭാ പരിധിയിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ സെക്രട്ടറി ഇ നാസിം അറിയിച്ചു.

Share news
English Summary : illegeal construction in chemmad bus stand demolished by municipality
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!