Section

malabari-logo-mobile

രാഹുല്‍ ഗാന്ധി അറസ്റ്റില്‍

HIGHLIGHTS : ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ പാര്‍ല...

ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് എത്തി പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി അടക്കമുള്ള എംപിമാരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിഷേധിച്ച കെ സി വേണുഗോപാല്‍, മല്ലികാര്‍ജുന ഖാര്‍ഗെ,ബെന്നി ബഹനാന്‍, വി കെ ശ്രീകണ്ഠന്‍, ആന്റ്‌റോ ആന്റണി, എംകെ രാഘവന്‍,ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയവരെയും കിംഗ്‌സ് വേ പൊലീസ് കസ്റ്റഡിയിലെടുത്തു. സച്ചിന്‍ പൈലറ്റ്, അജയ് മാക്കന്‍, പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവരും പൊലീസിന്റെ കസ്റ്റഡിയിലാണ്.

sameeksha-malabarinews

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാവിലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. ചോദ്യം ചെയ്യലിനെതിരെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് എംപിമാരും പ്രതിഷേധിക്കുകയാണ്. നേരത്തെ രാജ്ഘട്ട് കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്ഘട്ടില്‍ പ്രതിഷേധിക്കാന്‍ ദില്ലി പൊലീസ് അനുമതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിഷേധം എഐസിസി ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!