Section

malabari-logo-mobile

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍

HIGHLIGHTS : Onam exam in state schools from August 24

SSLC EXAMസംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. ഓഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബര്‍ രണ്ടിനാണ് സ്‌കൂള്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കുക. സെപ്റ്റംബര്‍ രണ്ടിന് വെള്ളിയാഴ്ച ഓണ അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. ഈ വര്‍ഷം ഒമ്പത് ദിവസമാണ് ഓണാഘോഷത്തിനായി സ്‌കൂളുകള്‍ക്ക് അവധി നല്‍കുക. സെപ്റ്റംബര്‍ രണ്ടിന് അടയ്ക്കുന്ന സ്‌കൂള്‍ സെപ്റ്റംബര്‍ 12ന് തുറക്കും.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന സ്‌കൂള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാലയങ്ങള്‍ അടഞ്ഞ് കിടന്നിരുന്നതിനാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങളില്‍ ഓണാഘോഷവും അവധിയും വരുന്നത്.

sameeksha-malabarinews

ഓണത്തിന് മുമ്പ് ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കുന്നതിനാല്‍ സ്‌കൂളുകളില്‍ പാഠഭാഗങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!