അതിജീവിതയെ അപമാനിച്ചു;രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിലെ പരാതിക്കാരിയെ അപമാനിച്ചുവെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സൈബര്‍ പോലീസാണ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാഹുല്‍ ഈശ്വറിനെ തിരുവനന്തപുരത്തെ തൈക്കാട്ടെ എ ആര്‍ ക്യമ്പിലേക്ക് എത്തിച്ചു.

അതിജീവിതക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിരന്തരമായി ആരോപണങ്ങളുമായി സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചുവെന്നാണ് പരാതി. ഈ പരാതിയിലാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രാഹുലിന്റെ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലായി രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളും വീഡിയോകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top