ഡിറ്റ് വാ ചുഴലിക്കാറ്റ്;തമിഴ്‌നാട്ടില്‍ മൂന്ന് മരണം

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ മരിച്ചു. തഞ്ചാവൂരിലും തൂത്തുകുടിയിലും വീട് ഇടിഞ്ഞ് വീണ് രണ്ട് പേരും, തഞ്ചാവൂരില്‍ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം കിടന്നുറങ്ങിയ ദേവി(20) എന്നിവരാണ് മരിച്ച്.

നൂറിലേറെ കന്നുകാലികള്‍ ചത്തതായും ഇരുനൂറിലേറെ വീടുകള്‍ തകര്‍ന്നതായും റവന്യൂ അധികൃതര്‍ പറഞ്ഞു. ആയിരത്തോളം ഹെക്ടറിലേറെ കൃഷി ഭൂമി വെള്ളം കയറി.

ചെന്നൈയില്‍ ഉള്‍പ്പെടെ ജില്ലകളില്‍ തിങ്കളാഴ്ച രാവിലെ വരെ മഴ തുടരും. പുതുച്ചേരിയിലും മഴയും കാറ്റും ശക്തമായതോടെ ബീച്ചുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ചെന്നൈയില്‍ നിന്ന് ശ്രീലങ്കയിലേക്കുളള വിമാനങ്ങള്‍ റദ്ദാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top