രാഹുല്‍ ബജാജ് വിടവാങ്ങി

പൂണെ: ഇന്ത്യയില്‍ വാഹന വിപ്ലവത്തിനു നേതൃത്വം നല്‍കിയ ബജാജ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് (83) അന്തരിച്ചു. ചേതക് സ്‌കൂട്ടറുകളുമായി ഇന്ത്യയിലെ മധ്യവര്‍ഗത്തിന് അഭിമാന വാഹനം സമ്മാനിച്ച രാഹുല്‍ ബജാജ് കമ്പനിയെ ആഗോള ബ്രാന്‍ഡാക്കി മാറ്റിയ വ്യവസായ പ്രമുഖനാണ്.

പൂണെയിലെ വസതിയിലാണ് അന്ത്യം. സംസ്‌കാരം ഇന്ന്.

കഴിഞ്ഞ ഏപ്രിലിലാണ് കമ്പനി നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനവും ചെയര്‍മാന്‍ സ്ഥാനവും ഒഴിഞ്ഞത്. ഭാര്യ: രൂപ ബജാജ്, മക്കള്‍: രാജീവ് ബജാജ്, സഞ്ജീവ് ബജാജ്, സുനൈന കേജ്രിവാള്‍

Share news
error: Content is protected !!
Scroll to Top