പള്ളിക്കലില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം 3 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊണ്ടോട്ടി : സംഘം ചേര്‍ന്ന് തേഞ്ഞിപ്പലം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് യുവാവിനെ പളളിക്കലില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പുളിക്കല്‍ ചെറുകാവ് കോഡംവീട്ടില്‍ നൗഷാദ്, പളളിക്കല്‍ റൊട്ടിപ്പീടിക പുളളിശേരിക്കുണ്ട് മുസ്തഫ, പളളിക്കല്‍ ബസാര്‍ ചാലോടി സഹീര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്.

ജനുവരി 22നാണ് സംഭവം. തേഞ്ഞിപ്പലം പള്ളിക്കല്‍ സ്വദേശിയായ മുജീബ് റഹ്മാനെ തട്ടിക്കൊണ്ടുപോയത്. ഇയാളെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി കൊണ്ടോട്ടി കരിപ്പൂരിലെ എസ്ഡിപിഐ നേതാവിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. മാരകമായി പരിക്കേറ്റ ഇയാളെ പുലര്‍ച്ചെ വീട്ടില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. മര്‍ദ്ദന വിവരം പോലീസിന്‍ പരാതിപ്പെട്ടാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുഖംമൂടി ധരിച്ച് അഞ്ചുപേര്‍ മാരകായുധങ്ങളുമായി എത്തി വധഭീഷണി മുഴക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന മുജീബ് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ കേസിലാണ് മൂന്നു പേര്‍ അറസ്സിലായത് മൂന്നപേര്‍ കൂടി അറസ്റ്റിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു.
മുജീബ് റഹ്മാന് എസ്ഡിപിഐയുടെ അനുഭാവിയായിരുന്നു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി മുജീബ് റഹ്മാന്‍ എസ്.ഡി.പി.ഐയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. അറസ്റ്റിലായവരെ പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

 

Share news
error: Content is protected !!
Scroll to Top