അറബിക്കടലില്‍ വന്‍ ലഹരിവേട്ട; 2000 കോടി രൂപയുടെ മയക്കമരുന്ന് പിടികൂടി

അറബിക്കടലില്‍ വന്‍ ലഹരിവേട്ട. 2,000 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. ഇന്ത്യന്‍ നാവിക സേനയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ബോട്ടില്‍ കടത്തുകയായിരുന്ന ലഹിമരുന്നാണ് പിടികൂടിയത്.

വന്‍ തോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി രണ്ട് വലിയ ബോട്ടുകള്‍ അറബിക്കടലില്‍ നിന്ന് ഗുജറാത്തിനെയോ മുംബൈയോ ലക്ഷ്യം വെച്ച് പോകുന്നതായി എന്‍സിബിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

ഇന്ത്യന്‍ നാവിക സേനയും എന്‍സിബിയും അടങ്ങുന്ന സംഘം പിന്തുടരുന്നത് മനസിലാക്കിയ സംഘം ഒരു ബോട്ട് ഉപേക്ഷിച്ച് മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എന്‍സിബിയുടെ ഓപ്പറേഷന്‍സ് യൂണിറ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു.

 

 

Share news
error: Content is protected !!
Scroll to Top