Section

malabari-logo-mobile

ശ്രീകണ്ഠാപുരത്ത് റാഗിങ് ആക്രമണം; വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

HIGHLIGHTS : Ragging attack in Srikandapuram; Students may be suspended

കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് നടപടി. സഹലിനെ മര്‍ദിച്ച 6 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ശ്രീകണ്ഠാപുരം പൊലീസ് കേസ് എടുത്തു. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്യാന്‍ സാധ്യത. പി.ടി.എ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും.

കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് ബ്ലാത്തൂര്‍ സ്വദേശി സഹലിനെ ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരു കൂട്ടം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചത്. മുടി വളര്‍ത്തിയതും ഷര്‍ട്ടിന്റെ ബട്ടന്‍സ് ഇട്ടതും ചോദ്യം ചെയ്തായിരുന്നു മര്‍ദനം. സഹലിന്റെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.

sameeksha-malabarinews

ചെവി വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മര്‍ദന വിവരം അറിയുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത ദിവസം പി ടി എ എക്‌സിക്യുട്ടീവ് യോഗം ചേരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!